Search
Close this search box.

കുവൈത്തിൽ വൈദ്യുത ലോഡ് സൂചിക വർധിക്കുന്നു

electricity

കുവൈത്തിൽ വൈദ്യുത ലോഡ് സൂചിക വർധിക്കുന്നു. താപനില വർധിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുത ലോഡ് സൂചിക വർധിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ താപനില 30 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ ഇലക്ട്രിക്കൽ ലോഡ് 8,380 മെഗാവാട്ടിലെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, വിശുദ്ധ റമദാൻ മാസത്തിൽ വൈദ്യുതി ആവശ്യകതകൾ വർധിച്ചിട്ടും ഊർജ പ്രതിസന്ധിയില്ലെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. പ്രത്യേകിച്ച് ഉപഭോഗം കൂടുതലുള്ള സമയങ്ങളിൽ ഊർജ്ജ സംരക്ഷണം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ വർഷം, വേനൽക്കാലത്ത് ഇലക്ട്രിക്കൽ ലോഡ് സൂചിക ഏകദേശം 17,000 മെഗാവാട്ടിലെത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!