Search
Close this search box.

കുവൈത്തിൽ വൈദ്യുതി കേബിളുകളുടെ മോഷണം പെരുകുന്നു

electric cables

കുവൈത്തിൽ വൈദ്യുതി കേബിളുകളുടെ മോഷണം പെരുകുന്നു. മൂ​ന്ന് വ​ർഷ​ത്തി​നി​ട​യി​ൽ കു​വൈ​ത്തി​ൽ 66 കേ​ബി​ൾ മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർട്ട് ചെ​യ്ത​താ​യി വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​ത് വ​ർ​ധി​ച്ച​തി​നെ തു​ട​ർന്ന് നേ​ര​ത്തേ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. മോ​ഷ​ണ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ന് നി​ര​വ​ധി ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഇ​ല​ക്ട്രി​ക്‌ കേ​ബി​ളു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന റോ​ഡു​ക​ളി​ൽ പ​ട്രോ​ളി​ങ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്ട്രി​ക്‌ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മ​ന്ത്രാ​ല​യ​ത്തി​ൻറെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ബോ​ധ കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ര​ത്ത​ടി​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ പ​തി​വാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്. മോ​ഷ​ണം ന​ട​ത്തു​ന്ന​വ​ർക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!