കുവൈത്ത്: പൊതു മേഖലയിലെ ആശുപത്രികളിലും ക്ലിനിക്കുകളും ഫാർമസി പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്നതിന് അനുമതി ലഭിയ്ക്കുന്നതിനുള്ള നിബന്ധനകൾ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ ഫാർമസി പ്രൊഫഷൻ പ്രാക്ടീസ് ചെയ്യാൻ അനുമതി ലഭിക്കണമെങ്കിൽ യൂണിവേഴ്സിറ്റി ബിരുദമോ ഫാർമസിയിൽ തത്തുല്യമായതോ ഉണ്ടായിരിക്കണമെന്നതാണ് ഇതിൽ ഒന്നാമത്തേത്.
യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തുകയോ ഓഡിറ്റ് ചെയ്യുകയോ ചെയ്യുക, പ്രായോഗിക പരിചയത്തിൻ്റെ സർട്ടിഫിക്കറ്റ് സമർപ്പിക്കുക , ഇത്തരം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുകയോ അല്ലെങ്കിൽ അതിൻ്റെ ഡാറ്റ പരിശോധിച്ചുറപ്പ് വരുത്തുകയോ ചെയ്യുക, ഈ സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പറ്റുന്നതാകുക തുടങ്ങിയതാണ് നിർബന്ധനകൾ.
ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവദി ഇത് സംബന്ധിച്ച ഉത്തരവിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം സർക്കാർ മേഖലയിൽ ഫാർമസി പ്രൊഫഷനും അനുബന്ധ തൊഴിലുകളും പ്രാക്ടീസ് ചെയ്യുന്നതിന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് വരെ പരമാവധി ഒരു വർഷത്തേക്ക് താൽക്കാലിക ലൈസൻസ് നൽകുമെന്ന് പുതിയ തീരുമാനത്തിലുണ്ട് .