കുവൈത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എട്ട് മാനസികാരോഗ്യ ക്ലിനിക്കുകൾ കൂടി തുറക്കുന്നു. ഇതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമികാരോഗ്യ കേന്ദ്ര വകുപ്പ് ഡയറക്ടർ ഡോ.ദിന അൽ ദുബൈബ് അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് ഇത്തരം ക്ലിനിക്കുകളുടെ എണ്ണം 68 ആയി വർധിക്കുമെന്ന് അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. സേവനങ്ങൾ സുഗമമാക്കുക, ചികിത്സ വിടവ് കുറക്കുക എന്ന ലക്ഷ്യത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ എല്ലാ പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലും ഇത്തരം ക്ലിനിക്കുകൾ സ്ഥാപിക്കാൻ താൽപര്യമുണ്ടെന്ന് അൽ ദുബൈബ് പറഞ്ഞു.