വിമാനത്തിൽ മികച്ച ഭക്ഷണം നൽകുന്നവരുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് കുവൈറ്റ് എയർവെയ്സ് . മണി സൂപ്പർ മാർക്കറ്റിൻറെ ട്രാവൽ ഇൻഷുറൻസ് ടീം നൂറിലധികം എയർലൈനുകളിൽ നിന്നായി 27000ത്തിലധികം യാത്രക്കാരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയാണ് സ്ഥാനങ്ങൾ തയാറാക്കിയത്.
എല്ലാതരം ക്ലാസുകളിലെയും യാത്രക്കാരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച ടീം 10ൽ 8.58 പോയൻറ് നൽകിയാണ് കുവൈത്ത് എയർലൈൻസാണ് ഒന്നാം സ്ഥാനം നൽകിയത്. ലോബ്സ്റ്ററും ബീഫുമടക്കം മികച്ച ഭക്ഷണം മിതമായ നിരക്കിൽ നൽകുന്നുവെന്ന പ്രത്യേകതയാണ് കുവൈത്ത് എയർലൈൻസിനെ മികച്ചതാക്കിയത്. തൊട്ടുപിന്നാലെ 8.44 പോയൻറുമായി ഒമാൻ എയർ രണ്ടാം സ്ഥാനം നേടി.