വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. രാഷ്‌ട്രപതി ദ്രൗപതി മുർവിന് അയച്ച സന്ദേശത്തിലാണ് അമീർ അനുശോചനം അറിയിച്ചത്.
ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെയും കാണാതായവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരുടെ രോഗ ശമനത്തിനും കാണാതായവരുടെ സുരക്ഷിതമായ തിരിച്ചു വരവിനും വേണ്ടി പ്രാർത്ഥിക്കുന്നതായും ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ തരണം ചെയ്യുവാൻ സർക്കാരിനും ഉദ്യോഗസ്ഥർക്കും കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നതായും അമീർ അയച്ച സന്ദേശത്തിൽ അറിയിച്ചു.