കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ പത്തനംത്തിട്ട റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ദുബായിൽ വെച്ച് മരണമടഞ്ഞു.
കുവൈറ്റ് എയർവെയ്‌സിൽ ഇന്നലെ ഓഗസ്റ്റ് 8 ന് വൈകീട്ട് 7.15 ന് പുറപ്പെട്ട വിമാനം പുലർച്ചെ 3 മണിയോടെ കൊച്ചിയിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ റാന്നി സ്വദേശിയായ തോമസ് ചാക്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുവൈറ്റ് എയർവെയ്‌സ് വിമാനം അടിയന്തിരമായി ദുബായിൽ ലാൻഡ് ചെയ്യുകയായിരുന്നു.
തുടർന്ന് ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും തോമസ് ചാക്കോ മരണമടയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് ദുബായിൽ നിന്നും പുറപ്പെട്ട കുവൈറ്റ് എയർവെയ്‌സ് വിമാനം പുലർച്ചെ 5 മണിക്കാണ് കൊച്ചിയിൽ ലാൻഡ് ചെയ്തത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.
കുവൈത്തിലെ AL ESSA മെഡിക്കൽ സെന്ററിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ജോലി സ്ഥലത്ത് നിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച തോമസ് ചാക്കോ സെപ്റ്റംബർ 14 ന് ഇതേവിമാനത്തിൽ തിരികെ കുവൈത്തിൽ എത്താൻ വേണ്ടി റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്തിരുന്നതാണ്. കല്ലൂർ വീട്ടിൽ മാത്യു ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും പുത്രനാണ് തോമസ് ചാക്കോ. ഭാര്യ : ശോശാമ്മ തോമസ്.