കേരളത്തിലെ ആദ്യ കാൻഡിയർ ഷോറൂം തൃശൂരിൽ തുറന്നു

IMG_24082024_180443_(1200_x_630_pixel)

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലെ കാൻഡിയർ ഷോറൂം കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാണ്‍ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ കാർത്തിക് ആർ എന്നിവരും പങ്കെടുത്തു. രാജ്യത്തെ 28-മത് കാൻഡിയർ ഷോറൂമാണ് തൃശൂരിലേത്.

 ബ്രാൻഡിനെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തുടനീളമുള്ള റീട്ടെയിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള കാൻഡിയറിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് തൃശൂരിലെ പുതിയ ഷോറൂം. വൈവിധ്യമാർന്ന ഉപഭോക്തൃ വിഭാഗങ്ങൾക്കായി  ഓണ്‍ലൈന്‍, ഓഫ്‌ലൈൻ സൗകര്യങ്ങള്‍ കൂടിച്ചേർന്നുള്ള സമ്പൂർണ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ് പുതിയ ഷോറൂമിലൂടെ.

 കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനവും കല്യാൺ ജൂവലേഴ്‌സിന്‍റെ  ജന്മസ്ഥലവുമായ തൃശൂരിൽ തന്നെ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തുറക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്‌ടരാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. 1993-ൽ ഈ നഗരത്തിൽ നിന്നാരംഭിച്ച ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ കാൻഡിയർ ഷോറൂം. കേരളത്തിലേക്ക് കാൻഡിയറിനെ കൊണ്ടുവരുന്നത് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ആഭരണ ശ്രേണി വാഗ്‌ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. കാൻഡിയറിന്‍റെ ആഭരണ ശേഖരം ഇന്നത്തെ ഫാഷൻ തൽപരരായ ഉപയോക്താക്കളുടെ മുൻഗണനകളുമായി യോജിച്ചു പോകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

 കേരളത്തിലെ ആദ്യ ഷോറൂമിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി കാൻഡിയർ പ്രത്യേകമായ ഡിസ്ക്കൗണ്ടുകളും നൽകുന്നുണ്ട്. സോളിറ്റയറുകളുടെ സ്റ്റോണ്‍ മൂല്യത്തില്‍ 30 ശതമാനം ഇളവ്, ഡയമണ്ട് സ്റ്റോണ്‍ മൂല്യത്തില്‍ 20 ശതമാനം ഇളവ്, പ്ലാറ്റിനം പണിക്കൂലിയില്‍ 55 ശതമാനം വരെ ഇളവ് എന്നിവയാണ് ഇളവുകള്‍.

 കാൻഡിയറിനെക്കുറിച്ചും അതിന്‍റെ ആഭരണ ശേഖരത്തെക്കുറിച്ചും നിലവിലുള്ള ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.candere.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!