കുവൈത്തിൽ മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനിയും അദാൻ ആശുപത്രിയിലെ സ്റ്റാഫ് നാഴ്‌സുമായ ബ്ലസി സാലു (38)വാണ് മരണമടഞ്ഞത്. രോഗബാധയെ തുടർന്ന് കുവൈത്ത് ക്യാൻസർ സെന്റർൽ (കെ സി സി) ചികിത്സയിൽ ആയിരുന്നു. കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യയാണ് ബ്ലസി സാലു.