ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ച് കല്യാൺ ജൂവലേഴ്‌സ്

kalyan jewellers

കുവൈറ്റ് സിറ്റി: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് 50 ദിവസം കൊണ്ട് 25 സ്വർണക്കട്ടികൾ സമ്മാനമായി നൽകുന്ന ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. പത്ത് ഗ്രാം വീതമുള്ള സ്വർണ്ണക്കട്ടികളാണ് 25 വിജയികൾക്ക് സമ്മാനമായി നൽകുന്നത്.

ഏറ്റവും മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം കല്യാൺ ജൂവലേഴ്‌സ് ഉപയോക്താക്കൾക്ക് നൽകുന്നതിനായാണ് സവിശേഷമായ ഈ സമ്മാന പദ്ധതി രൂപകൽപ്പന ചെയ്തത്. ഓരോ ദിവസവും അമൂല്യമായ സ്വർണക്കട്ടി സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയത്. 50 ദിനാറിന് സ്വർണമോ ഡയമണ്ട് ആഭരണമോ വാങ്ങുന്നവർക്കാണ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അതാത് ഷോറൂമുകളിൽ കുവൈറ്റി ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലൂടെയാണ് എല്ലാ വിജയികളെയും തെരഞ്ഞെടുത്തത്.

’50 ദിവസം, 25 വിജയികൾ, 25 സ്വർണക്കട്ടി’ എന്ന പ്രചാരണപരിപാടിക്ക് അസാധാരണമായ പ്രതികരണം ഉണ്ടായതിൽ അതീവ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഉപയോക്താക്കളുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും സവിശേഷമായ ഓഫറുകളും സേവനങ്ങളും ലഭ്യമാക്കുന്നതിനും കല്യാൺ ജൂവലേഴ്‌സ് എന്നും പ്രതിബദ്ധരാണ്. ഈ ഉദ്യമത്തിന് ലഭിച്ച അസാധാരണമായ പ്രതികരണം ഉപയോക്താക്കൾക്ക് കല്യാൺ ജൂവലേഴ്‌സിൽ നിന്നും ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി പ്രയോജനം ലഭ്യമാക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങൾക്കുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്‌സിൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളുടെ പേരുകൾ നൽകിയിട്ടുണ്ട്

കല്യാൺ ജൂവലേഴ്‌സ് വിജയികൾക്കെല്ലാം അനുമോദനങ്ങൾ നേരുകയും ഉപയോക്താക്കളുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!