കുവൈത്ത് സിറ്റി: സഹ്ൽ ആപ്പിന്റെ സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.15 മുതലാണ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചത്. സാധാരണ അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടിയാണ് നടപടി. സഹ്ൽ വക്താവ് യൂസുഫ് കാദിം ആണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ഗവൺമെന്റ് ആപ്ലിക്കേഷനാണ് സഹ്ൽ.
സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് സാങ്കേതിക സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കാദിം വ്യക്തമാക്കി. കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഭാവിയിൽ സുഗമവും കൂടുതൽ കാര്യക്ഷമവുമായ സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്‌ഡേറ്റുകൾ നടപ്പിലാക്കുന്നത്.