പ്രായപൂർത്തിയാകാത്ത കു റ്റവാളികൾക്കായി പുതിയ സായാഹ്ന സ്‌കൂൾ ആരംഭിക്കാൻ കുവൈത്ത്

eve school

കുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കായി പുതിയ സായാഹ്ന സ്‌കൂൾ ആരംഭിക്കാൻ കുവൈത്ത്. പ്രായപൂർത്തിയാകാത്തവരുടെ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ജുവനൈൽ കെയർ ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. സാമൂഹ്യകാര്യ, കുടുംബ – ബാലകാര്യമന്ത്രാലയത്തിലെ സോഷ്യൽ കെയർ സെക്ടർ, ജുവനൈൽ കെയർ ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവയാണ് പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കായി പുതിയ സായാഹ്ന സ്‌കൂൾ ആരംഭിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സായാഹ്ന സ്‌കൂൾ പുതിയ അധ്യയന വർഷം മുതൽ പ്രവർത്തനമാരംഭിക്കും. വിവിധ വിദ്യഭ്യാസ യോഗ്യതയുള്ള ആൺകുട്ടികളും പെൺകുട്ടുകളുമായ 29 പേർക്ക് സംയോജിത വിദ്യഭ്യാസാന്തരീക്ഷം പ്രദാനം ചെയ്യുന്ന സ്‌കൂളായിരിക്കും ഇത്. സമുഹത്തിന്റെ വിവിധതുറകളിലുള്ളവർക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള കുവൈത്തിന്റെ പ്രതിബന്ധതയാണ് ജുവനൈൽ കോപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിലൂടെ അടിവരയിടുന്നതെന്ന് സാമൂഹ്യകാര്യമന്ത്രാലയം വ്യക്തമാക്കി.

അഭയകേന്ദ്രങ്ങളിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പിന്തുണയ്ക്കുന്നതിന് സർക്കാർ ഏജൻസികൾ തമ്മിലുള്ള കമ്മ്യൂണിറ്റി സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ സായാഹ്ന സ്‌കൂളുകൾക്കുണ്ട്. മികച്ച നിലവാരം പുലർത്തുന്നതിന് അനുയോജ്യമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്ന തരത്തിലാണ് സ്‌കൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദേശീയതലത്തിൽ വിദഗ്ധരായ സ്റ്റാഫുകളുടെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളുടെ രൂപകൽപ്പന. സൂപ്പർവൈസറി, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് വിദ്യഭ്യാസം ക്രമീകരണം ഒരുക്കുന്നതിന് വേണ്ടിയുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!