കുവൈത്തിൽ പ്രഭാത നടത്തത്തിനിടെ കോഴിക്കോട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് ചെറുവന്നൂർ തടത്തിൽ വീട്ടിൽ ജയ്പാൽ നൻപകാട്ടാണ് (57)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഭാര്യയോടെപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാൽമിയ പാർക്കിൽ നടക്കാൻ ഇറങ്ങിയതാണ്.
നടത്തത്തിനിടെയിൽ പെടുന്നനെ കുഴഞ്ഞ് വീണു. ഭാര്യ ഉടൻതന്നെ ടാക്‌സിയിൽ മുബാറക് അൽ കബീർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.