കുവൈത്തിൽ വർഷങ്ങളായി മുടങ്ങികിടക്കുന്ന റോഡുകളുടെ അറ്റകുറ്റപണികൾ നവംബർ പകുതിയോടെ ആരംഭിക്കും. ഇതിനായി ലഭിച്ച ടെണ്ടറുകൾ പബ്ലിക് ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി അടുത്ത മാസം തീർപ്പാക്കുന്നതോടെ അറ്റകുറ്റ പണികൾ ആരംഭിക്കുന്നതിനു കരാർ ലഭിക്കുന്ന കമ്പനിയുമായി പൊതു മരാമത്ത് മന്ത്രാലയം ഒപ്പ് വെക്കുമെന്ന് റിപ്പോർട്ട്ഉണ്ട്.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചർച്ചാ സെഷനിൽ ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി, കരാറുകാരിൽ നിന്ന് ലഭിക്കുന്ന അന്തിമ നിരക്ക് അംഗീകരിച്ച ഉടൻ തന്നെ ഇവ ഓഡിറ്റ് ബ്യൂറോയുടെ അനുമതിക്കായി അയക്കും. തുടർന്ന് അടുത്ത ഒക്‌ടോബർ അവസാനത്തിനുമുമ്പ് കരാറിൽ ഒപ്പിടുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തും.റോഡ് അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി സഭാ യോഗത്തിൽ നേരത്തെ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.