സേവനങ്ങൾ വിരൽതുമ്പിൽ; സഹ്ൽ ആപ്ലിക്കേഷൻ ഇനി ഇംഗ്ലീഷിലും ലഭിക്കും

sahel

കുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്‌ഫോമായ സഹ്ൽ ആപ്ലിക്കേഷൻ ഇനി ഇംഗ്ലീഷിലും ലഭിക്കും. സഹ്ൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് നിലവിൽ വന്നു. നേരത്തെ അറബിയിൽ മാത്രമായിരുന്നു ആപ്പ് ലഭ്യമായിരുന്നത്.

അറബി അറിയാത്തവർക്ക് ഇതൊരു പ്രശ്‌നമായതോടെയാണ് ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് കൂടി പുറത്തിറക്കാൻ അധികൃതർ തീരുമാനിച്ചത്. ഇപ്പോൾ ആപ്പിന്റെ അറബി പതിപ്പിൽ കയറി ഭാഷ മാറ്റാനുള്ള ഓപ്ഷൻ ലഭ്യമാണ്.

ഇംഗ്ലീഷ് പതിപ്പ് കൂടി എത്തുന്നതോടെ ആപ്പ് കൂടുതൽ ഉപയോക്തൃ സൗഹൃദവും ജനകീയവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആപ്ലിക്കേഷനിലൂടെ അവശ്യ സർക്കാർ സേവനങ്ങൾ പ്രവാസികൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. ആപ്പിലൂടെ സിവിൽ ഐ ഡി പുതുക്കൽ, പിഴ അടയ്ക്കൽ, റസിഡൻസി പെർമിറ്റുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയവയെല്ലാം ചെയ്യാം.

ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ സഹ്ൽ ആപ്പ് ആരംഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!