തീപിടിത്തം തടയുന്നതിന്റെ ഭാഗമായി നിക്ഷേപ കെട്ടിടങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആക്ടിങ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ്. വാണിജ്യ കെട്ടിടങ്ങളെ പ്രധാന ഫയർഫോഴ്സ് ഓപറേഷൻ സെന്ററുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രോജക്ട് ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെട്ടിട മേൽക്കൂര,ബേസ്മെന്റുകൾ,സ്റ്റോറേജ് ഏരിയകൾ എന്നിവ പരിശോധിക്കുന്നത് തുടരും. എല്ലാ നിക്ഷേപ കെട്ടിടങ്ങളിലും ഫയർ സ്പ്രിംഗ്ലർ സംവിധാനം സ്ഥാപിക്കണം. നേരത്തേ ഇത് 10 നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കായിരുന്നു ബാധകം. മംഗഫ് തീപിടിത്ത പശ്ചാത്തലത്തിലാണ് കർശന നടപടികൾ.