കുവൈത്ത് സിറ്റി: ബയോമെട്രിക് റജിസ്റ്റർ പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ സസ്പൻഡ് ചെയ്യാനൊരുങ്ങി കുവൈത്ത്. ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ എല്ലാ ബാങ്കിംഗ് ഇടപാടുകളും നവംബർ ഒന്ന് മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
തുടക്കത്തിൽ ഉപഭോക്താക്കളുടെ ഇലക്ട്രോണിക് പെയ്‌മെന്റുകൾ, പണം കൈമാറ്റം എന്നീവ താൽക്കാലികമായി നിർത്തിവെക്കും. തുടർന്ന് ബാങ്ക്, വിസ, മാസ്റ്റർകാർഡ് കാർഡുകൾ പിൻവലിക്കും. നിക്ഷേപം സസ്‌പെൻഡ് ചെയ്യുമെന്നും സൂചനയുണ്ട്.
ഡിസംബർ 31 ആണ് പ്രവാസികൾക്ക് ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള അവസാന തീയതി.