കഴിഞ്ഞ 33 വർഷത്തിനിടെ രാജ്യത്ത് നിന്നും നാടുകടത്തപ്പെട്ടത് 595,211 പേർ; കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

people deported

കുവൈത്ത് സിറ്റി: കഴിഞ്ഞ 33 വർഷത്തിനിടെ രാജ്യത്ത് നിന്നും 595,211 പേരെ നാടുകടത്തിയതായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 354,168 പുരുഷന്മാരും 230,441 സ്ത്രീകളും 10,602 കുടുംബങ്ങളും ഉൾപ്പെടെയുള്ളവരാണ് നാടുകടത്തപ്പെട്ടത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികളുടെ നാടുകടത്തൽ നടപടിക്രമങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയർ അൽ മിസ്ബാഹ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം 42,000 പ്രവാസികളെയും 2024 ഇതുവരെയായി 25,000 പ്രവാസികളെയും നാടുകടത്തിയതായും അദ്ദേഹം അറിയിച്ചു.

നാടുകടത്തപ്പെട്ടവരുടെ വിമാന ടിക്കറ്റിന്റെ ഉത്തരവാദിത്തം സ്പോൺസർമാർക്കാണ്. ടിക്കറ്റ് റിസർവേഷനും പുറപ്പെടൽ നടപടിക്രമങ്ങളും വേഗത്തിലാക്കാൻ ഡിപ്പാർട്ട്‌മെന്റിന്റെ കെട്ടിടത്തിലെ രണ്ട് ട്രാവൽ ഓഫീസുകൾ വഴി പ്രോസസ്സ് ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു യാത്രാ രേഖയോ പാസ്‌പോർട്ടോ ഉപയോഗിച്ചാണ് നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതെന്നും വ്യക്തിയുടെ വിരലടയാളമെടുക്കുമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നതിന് മുമ്പ് അവരെ നാടുകടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!