കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് കുവൈത്ത്. രാജ്യത്ത് താമസ, തൊഴിൽ നിയമലംഘനത്തെ തുടർന്ന് ഈ വർഷം പിടികൂടിയ 21,190 പേരെ നാടുകടത്തി. 11,970 പേർ പിഴ നൽകി രാജ്യത്ത് തുടരാനുള്ള രേഖകൾ നിയമപരമാക്കിയാതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
59 ക്രിമിനൽ കേസുകളാണ് വിസ കച്ചവടത്തിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട് കുവൈത്തിൽ രജിസ്റ്റർ ചെയ്തത്. വ്യാജ കമ്പനികളുടെ പേരിൽ വ്യാജ രേഖ നിർമാണം നടത്തിയ സഥാപന ഉടമകളും പ്രതിനിധികളും പിടിയിലായതായി അധികൃതർ ചൂണ്ടിക്കാട്ടി.