കൃത്യമായി ശമ്പളം നൽകാത്ത കമ്പനി അധികൃതർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: കൃത്യമായി ശമ്പളം നൽകാത്ത കമ്പനി അധികൃതർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അൽ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മന്ത്രിയുടെ പരാമർശം.

രാജ്യത്തിന്റെ സൽപ്പേര് കളയുവാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില കമ്പനികൾ അവരുടെ തൊഴിലാളികളുടെ വേതനം നൽകുന്നതിൽ കാലതാമസവും പരാജയവും നേരിടുന്നുണ്ട്. മനുഷ്യാവകാശ ലംഘനമെന്ന നിലയിൽ ഇത് രാജ്യത്തിന്റെ പ്രശസ്തിക്ക് ഹാനികരമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പ്രശസ്തി മറ്റെല്ലാറ്റിനും ഉപരിയായതിനാൽ ഇത് അനുവദിക്കില്ല. മന്ത്രിസഭ തീരുമാനം പ്രകാരം കമ്പനികളിലുള്ള പരിശോധനകൾ ശക്തമാക്കാൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. നിയമവും വ്യവസ്ഥകളും അനുസരിച്ച് പ്രവർത്തിക്കുന്ന കമ്പനികൾക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!