കുവൈത്തിൽ തമ്പ് ക്യാമ്പിങ് സീസൺ നവംബർ 15 ന് ആരംഭിക്കും

camping

കുവൈത്ത് സിറ്റി: കുവൈത്തിൽ തമ്പ് ക്യാമ്പിങ് സീസൺ തുടങ്ങുന്നു. നവംബർ 15 നാണ് തമ്പ് ക്യാമ്പിങ് ആരംഭിക്കുന്നത്. മാർച്ച് 15 വരെയാണ് മരുഭൂമിയിൽ ശൈത്യകാല തമ്പുകളിൽ താമസിക്കുന്ന സീസൺ നടക്കുക.

മുനിസിപ്പൽ കൗൺസിലിന്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി സീസണൽ സ്പ്രിംഗ് ക്യാമ്പുകളുടെ ബൈലോക്ക് അന്തിമരൂപം നൽകി. മുൻസിപ്പാലിറ്റി നിർണയിച്ചു നൽകിയ മരുപ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ പണിയാൻ അനുമതിയുള്ളത്. മന്ത്രാലയങ്ങൾ, ഗവൺമെന്റ് ഏജൻസികൾ, സ്വകാര്യ കമ്പനികൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ എന്നിവർക്ക് സ്പ്രിംഗ് ക്യാമ്പുകൾ നടത്താൻ അനുവാദമുണ്ട്.

ക്യാമ്പിംഗ് നിയമങ്ങൾ ലംഘിക്കുകയോ അനുമതിയില്ലാതെ ശൈത്യകാല ക്യാമ്പുകൾ സ്ഥാപിക്കുകയോ ചെയ്യുന്നവർക്ക് 3,000 മുതൽ 5,000 ദിനാർ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കും റസ്റ്റോറന്റ്, കഫേ മേഖലകളിലെ കമ്പനികൾക്കും ക്യാമ്പിംഗ് ഏരിയയിൽ പ്രത്യേക സ്ഥലങ്ങൾ ഉപയോഗിക്കാൻ അനുവദിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!