പെട്രോളിയം മേഖലയിൽ കൂടുതൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ കുവൈത്ത്

petroleum

കു​വൈ​ത്ത് സി​റ്റി: കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ കു​വൈ​ത്ത് പെ​ട്രോ​ളി​യം ക​മ്പ​നി. സ്വ​ദേ​ശി​വ​ത്ക​ര​ണ ന​യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി 2025ൽ ​എ​ണ്ണ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ കു​വൈ​ത്തി​ക​ളെ നി​യ​മി​ക്കു​മെ​ന്നാണ് ക​മ്പ​നി അ​റി​യി​ച്ചിരിക്കുന്നത്.

രാജ്യത്ത് 2028ഓ​ടെ പെട്രോളിയം മേ​ഖ​ല​യി​ൽ 95 ശ​ത​മാ​ന​ത്തി​ല​ധി​കം സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാനാണ് പദ്ധതിയിടുന്നത്. 2024ന്റെ ​ആ​ദ്യ പാ​ദ​ത്ത​ത്തോ​ടെ 91 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എ​ണ്ണ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ അ​പേ​ക്ഷി​ക്കു​ന്ന കു​വൈ​ത്തി പൗ​ര​ന്മാ​ർ​ക്ക് പ​രീ​ക്ഷ പ്ര​ക്രി​യ​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും എ​ന്നാ​ൽ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ നി​റ​വേ​റ്റേ​ണ്ട ചി​ല അ​ടി​സ്ഥാ​ന യോ​ഗ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​മെ​ന്നും ക​മ്പ​നി ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!