കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇൻഫ്‌ലൂൻസേഴ്‌സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം കോഹിനൂർ ഇന്റർനാഷനൽ ഹോട്ടലിൽ വച്ച് നടന്നു. ചടങ്ങിൽ ഷമീർ എം എ സ്വാഗതം ആശംസിച്ചു. ബിജോയ് സാം ആണ് ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയത്.
അസോസിയേഷന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു ഫൈസൽ സംസാരിച്ചു. കുട്ടികളുടെ നിരവധി കലാപരിപാടികൾ, സംഗീത പരിപാടികൾ സംഗമത്തിന് വർണ്ണം പകർന്നു. സയൂഫ്, ശ്രീജിത്ത് എന്നിവർ നന്ദി പ്രകാശിപ്പിച്ചു.