കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ സംരക്ഷണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൈസ് ചെയ്യാൻ തയ്യാറെടുത്ത് മാനവ വിഭവശേഷി സമിതി. വ്യക്തിഗതവും കൂട്ടമായും ഉള്ള തൊഴിൽ പരാതികൾ മാനവ വിഭവ ശേഷി സമിതിയുടെ വെബ്‌സൈറ്റ് വഴി സ്വീകരിക്കുവാനുള്ള സംവിധാനമാണ് തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഭാഗത്ത് നിന്നുള്ള വിശദീകരണം കേൾക്കുന്നത് ഒഴികെയുള്ള പരാതികളുടെ മറ്റു തുടർ നടപടിക്രമങ്ങൾ ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കുവാൻ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ ഏറ്റവും പുതിയ പ്രത്യേകത. പരാതി സമർപ്പിക്കുന്നത് മുതൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയുള്ള പുരോഗതികൾ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി ഇരു കക്ഷികൾക്കും ലഭ്യമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.