കുവൈത്ത് സിറ്റി: കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവൽ റാഫിൾ ഡ്രോ ക്രമക്കേടിൽ ഉൾപ്പെട്ടുവെന്ന് കരുതുന്ന സ്ത്രീ പിടിയിൽ. ഈജിപ്ഷ്യൻ സ്ത്രീയാണ് പിടിയിലായത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് ഇവർ അറസ്റ്റിലായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് ക്രിമിനൽ അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവും അറസ്റ്റിലായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേസമയം, അന്വേഷണ സംഘം സംശയിക്കപ്പെടുന്ന മന്ത്രാലയ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.