കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങളുടെ പേരിൽ ബ്ലോക്ക് ചെയ്തിട്ടുള്ള കുറ്റങ്ങൾക്ക് പിഴ തുക അടച്ച് സിസ്റ്റത്തിൽ നിന്ന് നീക്കാൻ അവസരം. അൽ ഖൈറാൻ, അവന്യൂസ് മാളുകളിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതർ പിഴയടക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്.
ജിസിസി ഗതാഗത വാരാഘോഷത്തിന് ഭാഗമായിട്ടാണ് നടപടി. സ്വദേശികൾക്കും, വിദേശികൾക്കും ബ്ലോക്ക് ചെയ്തിട്ടുള്ള ലംഘനങ്ങളിൽ പിഴ ഒുടുക്കി സിസ്റ്റത്തിൽ നിന്ന് നീക്കാവുന്നതാണന്ന് ഗതാഗത മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷ കമ്മിറ്റിയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സബ്ഹാൻ വ്യക്തമാക്കി.
ഞായർ മുതൽ വ്യാഴാഴ്ച വരെ അവന്യൂസ് മാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് സമയം.