കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരത്വ അന്വേഷണ സുപ്രീം കമ്മിറ്റി യോഗം ചേർന്നു. കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ആണ് യോഗം ചേർന്നത്. രാജ്യത്ത് 640 പേരുടെ കൂടി പൗരത്വം പിൻവലിക്കാൻ മന്ത്രിമാരുടെ കൗൺസിലിന് സമർപ്പിക്കുന്നതായി കമ്മിറ്റിയിൽ തീരുമാനമായി. ഇരട്ട പൗരത്വമുള്ള രണ്ട് പ്രത്യേക കേസുകൾ, വ്യാജ രേഖകൾ സമർപ്പിച്ച 66 കേസുകൾ, ആശ്രിതത്വത്തിലൂടെ നേടിയ പൗരത്വം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നുണ്ട്.
കുവൈത്തിൽ നേരത്തെയും സമാനമായ നടപടികളിൽ വ്യാജമായി നേടിയ നിരവധി പേരുടെ പൗരത്വം ഇത്തരത്തിൽ പിൻവലിച്ചിരുന്നു.








