കുവൈത്ത് സിറ്റി: രാജ്യത്ത് ഈയാഴ്ച പകൽ ചൂടുള്ളതും രാത്രി മിതമായതുമായ കാലാവസ്ഥയുമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ പ്രവചിച്ചു. തുറസായ സ്ഥലങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച വൈകുന്നേരം മിതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്നും മൂന്നടി വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.