കുവൈത്തിൽ നാളെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ; വിശദാംശങ്ങൾ അറിയാം

IMG-20250421-WA0009

കുവൈത്ത് സിറ്റി: കുവൈത്തിൽ നാളെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. 1976-ലെ ഗതാഗത നിയമങ്ങളിൽ വരുത്തിയ ഭേദഗതികളാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. 48 വർഷം പഴക്കമുള്ള ഗതാഗത നിയമമാണ് കുവൈത്തിൽ മാറുന്നത്. പുതുക്കിയ ഗതാഗത നിയമങ്ങൾ അനുസരിച്ച് വാഹന ലൈസൻസുകൾ, അനുവദനീയമായ വാഹനങ്ങളുടെ എണ്ണം, ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ എന്നിവയിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

വാഹനത്തിൽ അമിത ശബ്ദം ഉണ്ടാക്കൽ, വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടൽ, റോഡിൽ വാഹനം ഉപേക്ഷിക്കൽ എന്നിവ കുറ്റകരമായ പ്രവൃത്തികളായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു. ലൈസൻസ് ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ രണ്ട് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും. സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവും 150 മുതൽ 300 ദിനാർ വരെ പിഴയും ചുമത്തും.

 

വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവർക്ക് മൂന്ന് മാസം തടവും 150 ദിനാർ പിഴയും ലഭിക്കും. അശ്രദ്ധമായോ നിയന്ത്രണാതീതമായോ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷത്തിൽ കൂടുതൽ തടവും 3,000 ദിനാർ വരെ പിഴയും ചുമത്തും. ബ്രേക്കില്ലാതെ വാഹനം ഓടിക്കുന്നതിന് രണ്ട് മാസം തടവും 200 ദിനാർ വരെ പിഴയും ലഭിക്കും. നടപ്പാതയിൽ വാഹനം ഓടിച്ചാൽ ഒരു മാസം തടവും 100 ദിനാർ വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു.

ആവശ്യമായ ലൈറ്റുകൾ ഓണാക്കാതെ വാഹനം ഓടിച്ചാൽ 45 മുതൽ 75 ദിനാർ വരെ പിഴ ചുമത്തുന്നതാണ്. പൊലീസ്, ആംബുലൻസുകൾ, ഫയർ ട്രക്കുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ഔദ്യോഗിക വാഹനവ്യൂഹങ്ങൾ എന്നിവക്ക് വഴിമാറാതിരിക്കുന്നതും പിന്തുടരുന്നതും കർശനമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!