കുവൈത്ത് സിറ്റി: കുവൈത്തിൽ ക്രിമിനൽ കേസുകളിൽ അകപ്പെട്ട് കോടതി ശിക്ഷിച്ച് ജയിലിൽ കഴിയുന്ന എട്ടുപേരുടെ വധശിക്ഷ ഉടൻ നടപ്പാക്കും. ഒരു സ്ത്രീ ഉൾപ്പെടെയുള്ളവരുടെ വധശിക്ഷയാണ് നടപ്പിലാക്കുക. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. എമർജൻസി മെഡിക്കൽ സപ്പോർട്ട്, ഫോറൻസിക് നടപടികളെല്ലാം സജ്ജമാണ്.
വധശിക്ഷ നടപ്പാക്കുന്നത് പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തരമന്ത്രാലയം തുടങ്ങി ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിലാണ്. കൊലപാതകം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്കാണ് വധശിക്ഷ നൽകുന്നത് കുവൈത്തിൽ കഴിഞ്ഞ ജനുവരി 18-ന് ക്രിമിനൽ കേസുകളിലെ പ്രതികൾ ആയിരുന്ന എട്ടുപേർക്ക് വധശിക്ഷ നൽകിയിരുന്നു.