കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച താപനില 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നും കാലാവസ്ഥ വിഭാഗം വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാറ്റിന്റെ വേഗത ക്രമേണ കുറയുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി വ്യക്തമാക്കിയിരുന്നു. അതിനാൽ കാലാവസ്ഥ മിതമായിരിക്കും. തെക്കുകിഴക്കൻ ദിശയിൽ നിന്ന് മാറി വീശുന്ന കാറ്റ് മണിക്കൂറിൽ എട്ട് മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ നിലയിൽ വീശിയേക്കും. ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ കൂട്ടിച്ചേർത്തു.