കുവൈത്ത് സിറ്റി: രാജ്യത്തെ 10 ഫാമുകളിലെ 1400 കന്നുകാലികളിൽ കുളമ്പുരോഗം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (പിഎഎഎഫ്ആർ) ആണ് ഇക്കാര്യം അറിയിച്ചത്.
രോഗബാധിതരായ മൃഗങ്ങളിൽ നിന്നുള്ള മാംസമോ പാലുൽപന്നങ്ങളോ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകില്ലെന്ന് ശാസ്ത്രീയ ഗവേഷണ മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് പിഎഎഎഫ്ആർ പൂർണ്ണ സജ്ജമാണെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ സലേം അൽ ഹായ് പറഞ്ഞു. വാക്‌സിനുകളുടെ ഇറക്കുമതി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
സുലൈബിയായിലെ ഫാമിലാണ് ഏപ്രിൽ ആദ്യവാരം രാജ്യത്ത് ആദ്യമായി കുളമ്പ് രോഗം കണ്ടെത്തിയത്.