വിനോദസഞ്ചാര മേഖലയിൽ വളർച്ച കൈവരിച്ച് കുവൈത്ത്

kuwait tourism

കുവൈത്ത് സിറ്റി: വിനോദസഞ്ചാര മേഖലയിൽ വളർച്ച കൈവരിച്ച് കുവൈത്ത്. കഴിഞ്ഞ വർഷം കുവൈത്തിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 692.5 ദശലക്ഷം കുവൈത്തി ദിനാറാണ് വിനോദസഞ്ചാരികളും സന്ദർശകരും ചേർന്ന് ചെലവഴിച്ചത്. മുൻ വർഷത്തേക്കാൾ 30 ശതമാനം കൂടുതലാണിത്.

രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരം പുനരുജീവിപ്പിക്കാൻ പ്രക്രിയയുടെയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെയും വിനോദസൗകര്യങ്ങൾ വർധിപ്പിച്ചതിന്റെയും ഫലമായാണ് ഈ നേട്ടം കരസ്ഥമാക്കാൻ കഴിഞ്ഞത്. വിദേശികൾക്കുള്ള വിസ നിയമങ്ങളിൽ വരുത്തിയ ഇളവുകളും കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായിച്ചു.

2024 ലെ അവസാന മൂന്നു മാസങ്ങളിൽ വിനോദസഞ്ചാരികളുടെ ചെലവ് 186.8 ദശലക്ഷം ദിനാറായി ഉയർന്നു. വിനോദസഞ്ചാരികൾ കൂടുതൽ ദിവസങ്ങളിൽ രാജ്യത്ത് താമസിക്കുകയും ഹോട്ടൽ, ഭക്ഷണം, മറ്റ് സേവനങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കുകയും ചെയ്യുന്നുണ്ട് ഇത് രാജ്യത്തെ റീട്ടെയിൽ വിനോദ മേഖലകൾക്ക് വലിയ ഉണർവാണ് നൽകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!