കുവൈത്ത്: കുവൈത്തിൽ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ തീപിടുത്തം. ഖൈത്താനിലാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് തീപിടുത്തം ഉണ്ടായത്. ഫർവാനിയ, സബ്ഹാൻ തുടങ്ങിയവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
അപകടത്തിൽ ആളപായമൊന്നും സംഭവിക്കുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിലെ വസ്തുക്കൾക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.