കുവൈത്ത്: കുവൈത്തിൽ പ്രവാസി വാഹനമിടിച്ച് മരിച്ചു. കുറ്റിക്കോൽ പാറാട് സ്വദേശിയായ മുനീറാണ് മരിച്ചത്. 37 വയസായിരുന്നു. ജോലി സ്ഥലത്തുനിന്നു താമസസ്ഥലത്തേക്കു പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 10.30നു കുവൈത്ത് സാൽവ റുമൈതിയയിലായിരുന്നു അപകടം സംഭവിച്ചത്. മുനീർ 2 വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ഹക്കീം – റുഖിയ ദമ്പതികളുടെ മകനാണ് മുനീർ. റാഹിലയാമ് മുനീറിന്റെ ഭാര്യ. മക്കൾ: ഫൈസാൻ, ഫിദ, ഫാത്തിമ. സഹോദരങ്ങൾ: സുഹറ, സാബിറ, റാഷിദ്, ഇഖ്ബാൽ, ഫവാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.