കുവൈത്ത് സിറ്റി: ജൂൺ ഒന്ന് മുതൽ കുവൈത്തിൽ മധ്യാഹ്ന തൊഴിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മാൻപവർ പബ്ലിക് അതോറിറ്റിയാണ് ഉച്ച സമയങ്ങളിൽ ജോലിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
മൂന്ന് മാസത്തേക്ക് കുവൈത്തിൽ ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ ഔട്ട്ഡോർ ജോലികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ നിയമിക്കുമെന്നും നിർദ്ദേശം നടപ്പാക്കാത്തവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയത്.