മസ്‌കത്ത്: മത്ര സ്‌ക്വയർ പദ്ധതി നിർമ്മാണഘട്ടത്തിലേക്ക്. മത്ര ഫിഷ് മാർക്കറ്റിന് എതിർവശത്തായാണ് മത്ര സ്‌ക്വയർ ഉള്ളത്. 7500 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള മത്ര സ്‌ക്വയർ ഒമാനിലെ ഒരു പുതിയ സാംസ്‌കാരിക, വിനോദസഞ്ചാര ആകർഷണമായി മാറും.
മത്ര സ്‌ക്വയറിന്റെ ഹൃദയഭാഗത്തായി കടലിലേക്ക് നീളുന്ന 64 മീറ്റർ പാലം ഉണ്ടാകും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കുന്ന ഇവിടെ കടൽത്തീരത്തിന്റെ വിശാലമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.
മത്ര സ്‌ക്വയർ പദ്ധതി നടപ്പിലാക്കുന്നത് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. അതേസമയം, പരിസ്ഥിതി ഏജൻസിയുമായി സഹകരിച്ച് ഖുറം റിസർവിനെ ഖുറം പാർക്കുമായി ലയിപ്പിക്കാനും നടത്തം, ബോട്ട് സവാരി, മ്യൂസിയം തുടങ്ങിയ സൗകര്യങ്ങൾ സജീവമാക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്.