കുവൈത്ത് സിറ്റി: രാജ്യത്ത് വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ ആണവ വികിരണ തോതിൽ വർദ്ധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും കുവൈത്ത്. നാഷണൽ ഗാർഡ് മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഷെയ്ഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്റർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനു നേരെ അമേരിക്ക നടത്തിയ ആക്രമണ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.
