കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ താമസക്കാരുടെ വിവരങ്ങൾ കെട്ടിട ഉടമകൾക്ക് ഇനി മുതൽ കൃത്യമായി അറിയാൻ കഴിയും. ഏകീകൃത സർക്കാർ ഇലക്ട്രോണിക് സംവിധാനമായ സഹേൽ ആപ്പ് വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇത് പ്രകാരം സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ താമസക്കാരുടെ വിവരങ്ങൾ അവലോകനം ചെയ്യുവാൻ കെട്ടിട ഉടമകൾക്ക് സാധ്യമാകും. താമസക്കാരുടെ വിവരങ്ങൾ കൃത്യമല്ലെങ്കിലോ അല്ലെങ്കിൽ കെട്ടിടത്തിൽ രജിസ്റ്റർ ചെയ്യാതെ അനധികൃതമായി ആരെങ്കിലും താമസിക്കുന്നതായോ കണ്ടെത്തിയാൽ ഇവർക്ക് എതിരെ സ്വമേധയാ പരാതി സമർപ്പിക്കുവാനും പുതിയ സംവിധാനത്തിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.