കുവൈത്ത് സിറ്റി: രാജ്യത്ത് ജൂലൈ 3 മുതൽ യഥാർത്ഥ വേനൽ ആരംഭിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലവസ്ഥ, അന്തരീക്ഷ താപനിലയിൽ വൻ വർദ്ധനവിന് കാരണമാകുമെന്നും അൽ ഉജൈരി സെന്റർ പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ അറിയിച്ചു.
ഈ ദിവസങ്ങളിൽ രാജ്യത്ത് കഠിനമായ വരൾച്ചയും ചൂട് കാറ്റും അനുഭവപ്പെടും. അൽ-ഹഖ” എന്നാണ് , സൗര, ചാന്ദ്ര കലണ്ടറുകളിൽ ഈ സീസൺ അറിയപ്പെടുന്നത്.