കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം എണ്ണ വില ബാരലിന് 71.65 യുഎസ് ഡോളറായി ഉയർന്നു. തലേ ദിവസത്തെ അപേക്ഷിച്ച് 79 സെന്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് 67 സെന്റ് വർദ്ധിച്ച് ബാരലിന് 69.18 ഡോളറായി. വെസ്റ്റ് ടെക്സസ് ഇന്റർ മീഡിയറ്റ് ക്രൂഡ് 78 സെന്റ് വർദ്ധിച്ച് ബാരലിന് 66.03 യുഎസ് ഡോളർ ആയെന്നും കുവൈത്ത് പെട്രോളിയം കോർപ്പറേഷനെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജൻസി വ്യക്തമാക്കി.
