കുവൈത്ത് സിറ്റി: പ്രവാസി മലയാളിയായ കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരി മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ പൊതു ജനാരോഗ്യ വിഭാഗം ലാബ് ജീവനക്കാരിയും ആലപ്പുഴ ചെങ്ങനൂർ മുളകുഴ സ്വദേശിയുമായ സ്‌നേഹ സൂസൻ ബിനു ആണ് മരിച്ചത്. 43 വയസായിരുന്നു.
ഫർവനിയ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.