കുവൈത്ത് ധനകാര്യ മന്ത്രി നൂറ സുലൈമാൻ സാലിം അൽഫസ്സാം രാജിവെച്ചു

resign

കുവൈത്ത് സിറ്റി: കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ സുലൈമാൻ സാലിം അൽഫസ്സാം രാജിവെച്ചു. കുവൈത്ത് അമീർ മിഷ്അൽ അൽഅഹ്മദ് ജാബിർ അസ്സബാഹ് രാജി സ്വീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രിയായ ഡോ. സബീഹ് അൽമുഖൈസീമിനെ ആക്ടിംഗ് ധനകാര്യ മന്ത്രിയായും നിക്ഷേപ കാര്യ സഹമന്ത്രിയായും നിയമിച്ചു. ഭരണഘടനയും പ്രസക്തമായ നിയമ ചട്ടക്കൂടുകളും പരിശോധിച്ചതിന് ശേഷമാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ മാറ്റം പ്രാബല്യത്തിൽ വരും.

മാറ്റം നടപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹ്മദ് അസ്സബാഹിനെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!