കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. അബ്ദലി പ്രദേശത്തെ എണ്ണകിണറിൽ ഉണ്ടായ അപകടത്തിലാണ് രണ്ട് മലയാളികൾ മരിച്ചത്. തൃശൂർ സ്വദേശി നിഷിൽ നടുവിലെ പറമ്പിൽ സദാനന്ദൻ (40) കൊല്ലം സ്വദേശി സുനി സോളമൻ ( (43) എന്നിവരാണ് മരണപ്പെട്ടത്.
ഇവരുടെ മൃതദേഹങ്ങൾ ജഹറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.







