കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിവെച്ച സർവ്വീസുകൾ പുനരാംരംഭിച്ചു. മൂടൽ മഞ്ഞ് നീങ്ങിയതോടെയാണ് സർവ്വീസുകൾ പുനരാരംഭിച്ചത്. മൂടൽ മഞ്ഞ് മാറി കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് സർവ്വീസുകൾ പുനരാരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.
ഇന്ന് രാവിലെ അനുഭവപ്പെട്ട മൂടൽ മഞ്ഞിനെ തുടർന്നാണ് കുവൈത്തിലേക്കുള്ള ചില വിമാന സർവ്വീസുകൾ അയൽരാജ്യങ്ങളിലേക്ക് വഴിതിരിച്ച് വിട്ടത്. കുവൈത്തിൽ നിന്നും പുറപ്പെടാനുള്ള ചില വിമാന സർവ്വീസുകൾ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താൻ വിമാനങ്ങൾ വഴി തിരിച്ച് വിട്ടത്.







