കുവൈത്ത് സിറ്റി: വാട്ട്‌സ് ആപ്പ് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. സൈബർ സുരക്ഷാ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പൊതുജനങ്ങൾ അവരുടെ സ്‌നാർട്ട്‌ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും സോഷ്യൽ മീഡിയാ ആപ്ലിക്കേഷനുകളും ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്നും എല്ലാ പ്ലാറ്റ്‌ഫോമുകളിലും 2 ഫാക്ടർ ഓതെന്റിഫിക്കേഷൻ എനേബിൾ ചെയ്യണമെന്നും ദേശീയ സൈബർ സുരക്ഷാ കേന്ദ്രം വ്യക്തമാക്കി.
സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ വരികയാണെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ഇവ അവഗണിക്കണമെന്നും ഒരു സാഹചര്യത്തിലും സ്ഥിരീകരണ കോഡുകളോ പാസ്‌വേഡുകളോ മറ്റുള്ളവരുമായി പങ്കിടരുതെന്നും അധികൃതർ നിർദ്ദേശിക്കുന്നു.







