കുവൈത്തിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം; അറിയിപ്പുമായി ജനറൽ ട്രാഫിക് വകുപ്പ്

kuwait roads

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയന്ത്രണം. ജാസിം അൽ-ഖറാഫി റോഡ് (ആറാം റിങ് റോഡ്), കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്‌മാൻ അൽ സൗദ് റോഡ് (ഫഹാഹീൽ) എന്നിവിടങ്ങളിൽ നിന്ന് അലി തുനയ്യാൻ അൽ-ഉതൈന സ്ട്രീറ്റിന്റെ ഇന്റർസെക്ഷൻ വരെ അൽ-ബിദ റൗണ്ട്എബൗട്ടിലേക്ക് വരുന്നവർക്കായി അൽ-താവൂൺ സ്ട്രീറ്റിൽ ഒന്നര വരി പാത അടച്ചിടും. ജനറൽ ട്രാഫിക് വകുപ്പ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി.

2025 ഡിസംബർ 27 ശനിയാഴ്ച മുതൽ 2025 ഡിസംബർ 31 ബുധനാഴ്ച വരെ വൈകുന്നേരം 5:00 മുതൽ പുലർച്ചെ 5:00 വരെയാണ് അടച്ചിടലെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!