കുവൈത്തിൽ ലിഫ്റ്റ് അപകടം; രണ്ട് തൊഴിലാളികൾക്ക് പരിക്ക്

IMG_20260103_135730

കുവൈത്ത് സിറ്റി: കുവൈത്തിൽ ലിഫ്റ്റ് അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്ക്. സുബ്ഹാൻ ഏരിയയിൽ ലിഫ്റ്റ് തെന്നിമാറി ഉണ്ടായ അപകടത്തിലാണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ആണ് അപകടം നടന്നത്. ലിഫ്റ്റിനുള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്ന സമയത്തായിരുന്നു സാങ്കേതിക തകരാറിനെ തുടർന്ന് അപകടം സംഭവിച്ചത്.

അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ച ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ തൊഴിലാളികളെ ലിഫ്റ്റിൽ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ വിദഗ്ധർ ചികിത്സ നൽകാനായി ആരോഗ്യ വിഭാഗത്തിന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരം യന്ത്ര സംവിധാനങ്ങൾ കൃത്യസമയത്ത് അറ്റകുറ്റപ്പണി ചെയ്യണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!