കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതു, സ്വകാര്യ ആരോഗ്യ മേഖലകളിലെ ജീവനക്കാർക്ക് പുതിയ പെരുമാറ്റ ചട്ടം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ് ഇതു സംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പുതിയ പെരുമാറ്റ ചട്ടം ബാധകമായിരിക്കും. ഈ മേഖലയിലെ ജീവനക്കാർ ധാർമിക പരമായ പെരുമാറ്റ ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാനും നിരീക്ഷിക്കുവാനും ഡയറക്ടർമാർ, ആശുപത്രി ഡയറക്ടർമാർ, വകുപ്പ് മേധാവികൾ, ഗുണനിലവാര, അക്രഡിറ്റേഷൻ വകുപ്പ് എന്നിവർ, ഉത്തരവാദികൾ ആയിരിക്കും.
ഏതെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ സ്ഥാപിത നടപടിക്രമങ്ങൾക്ക് അനുസൃതമായി ഉടനടി റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനും ഇവർ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.







