കുവൈത്ത് സിറ്റി: നിയമ വിരുദ്ധ പണം കൈമാറ്റ കേസുമായി ബന്ധപ്പെട്ട് കുവൈത്തിൽ എട്ട് പ്രവാസികൾക്ക് തടവുശിക്ഷ. അനധികൃത പണം കൈമാറ്റ സംവിധാനത്തിൽ ഉൾപ്പെട്ട സംഘത്തിനാണ് എട്ട് വർഷം തടവുശിക്ഷ ലഭിച്ചിരിക്കുന്നത്. ജാബ്രിയിൽ പട്രോളിംഗ് നടത്തിയിരുന്ന ഉദ്യോഗസ്ഥൻ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടെത്തിയതിൽ നിന്നാണ് കേസിന്റെ തുടക്കം. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. തുടർന്നാണ് പ്രവാസികൾക്ക് ശിക്ഷ ലഭിച്ചത്.







